ആര്‍.ആര്‍.എം.ജി.യു. പി .എസ്.കീക്കാന്‍ .
|
Add caption |
കീക്കാന്‍ നിവാസികളുടെ അറിവിന്‍റെ വെളിച്ചമായി മാറിയ ആര്‍.ആര്‍.എം.ജി.യു.പി.എസ്.കീക്കാന്‍ ഏകദേശം125വര്‍ഷത്തെ പാരമ്പര്യമാണുള്ളത്.ദിവംഗതനായ ശ്രീ .പി.രാമചന്ദ്രറാവു നിര്‍മിച്ച ഈ സ്ഥാപനംതുടക്കത്തില്‍ ഒരു ലോവര്‍ പ്രൈമാറി സ്കൂളായിരുന്നു.കന്നഡ മീഡിയത്തിലായിരുന്നു ബോധനം നടന്നിരുന്നത്.നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചു മലയാള മീഡിയവും തുടങ്ങി .ദക്ഷിണ കന്നഡ ജില്ലാബോര്‍ഡാ യിരുന്നു സ്കൂള്‍ നടത്തിപ്പ് .കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടു കൂടി പുതിയൊരു കെട്ടിടവും അദ്ദേഹം നിര്‍മിച്ചു നല്‍കി .അതോടെ ലോവര്‍ പ്രൈമറി എന്നത് അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ്ചെയ്യപ്പെട്ടു .ക്രമേണ കുട്ടികളുടെ എണ്ണം കൂടി കൂടി വന്നു.അതോടെഭൌതികസാഹചര്യങ്ങള്‍ കുറ.ഞ്ഞു.ദാനശീലനായ റാവുവിന്റെസ്വകാര്യ സ്വത്തായതിനാല്‍ സ്കൂളിനു സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ലഭിച്ചിരുന്നില്ല ,ആയതിനാല്‍ സുബ്രായ മാസ്റ്ററുടെ യും കെ. എം .അഷറഫി ന്റെയും നേതൃത്ത്വത്തില്‍അന്നത്തെ ഹെഡ്മാസ്റ്ററായ കുഞ്ഞമ്പു പൊതുവാള്‍ ,കുഞ്ഞിരാമ,മുഹമ്മദുകുഞ്ഞി,രാമചന്ദ്രമാസ്റ്റ്ര്‍ തുടങ്ങിയ പ്രമുഖര്‍ ശ്രീ രാമചന്ദ്രരാവുവിന്റെബന്ധുക്കളുമായികൂടിയാലോചിച്ചു.അതിന്‍റെഫലമായി സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും സര്‍ക്കാരിലേക്ക് നല്‍കാനും സ്ക്കൂളിന്റെ പേര്രാമചന്ദ്രരാവുമെമ്മോറിയല്‍ ഗവര്‍മെന്റ് യു.പി .സ്ക്കൂള്‍ എന്ന് മാറ്റാനുംതീരുമാനിച്ചു .അങ്ങനെ പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള പ്രശസ്ത വിദ്യാലയമായി മാറി.
No comments:
Post a Comment