Saturday, September 6, 2014

ഞങ്ങളുടെ സ്കൂള്‍

          
ആര്‍.ആര്‍.എം.ജി.യു.  പി .എസ്‌.കീക്കാന്‍  .                                                          

Add caption
             കീക്കാന്‍ നിവാസികളുടെ അറിവിന്‍റെ വെളിച്ചമായി മാറിയ ആര്‍.ആര്‍.എം.ജി.യു.പി.എസ്‌.കീക്കാന്‍ ഏകദേശം125വര്‍ഷത്തെ പാരമ്പര്യമാണുള്ളത്.ദിവംഗതനായ  ശ്രീ .പി.രാമചന്ദ്രറാവു നിര്‍മിച്ച ഈ സ്ഥാപനംതുടക്കത്തില്‍ ഒരു  ലോവര്‍ പ്രൈമാറി സ്കൂളായിരുന്നു.കന്നഡ മീഡിയത്തിലായിരുന്നു ബോധനം നടന്നിരുന്നത്.നാട്ടുകാരുടെ  നിരന്തരമായ  അഭ്യര്‍ത്ഥന മാനിച്ചു മലയാള മീഡിയവും തുടങ്ങി .ദക്ഷിണ കന്നഡ ജില്ലാബോര്‍ഡാ യിരുന്നു സ്കൂള്‍ നടത്തിപ്പ് .കുട്ടികളുടെ എണ്ണം  വര്‍ദ്ധിച്ചതോടു കൂടി പുതിയൊരു കെട്ടിടവും അദ്ദേഹം നിര്‍മിച്ചു നല്‍കി .അതോടെ ലോവര്‍  പ്രൈമറി എന്നത് അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ്ചെയ്യപ്പെട്ടു .ക്രമേണ കുട്ടികളുടെ എണ്ണം കൂടി കൂടി വന്നു.അതോടെഭൌതികസാഹചര്യങ്ങള്‍ കുറ.ഞ്ഞു.ദാനശീലനായ  റാവുവിന്റെസ്വകാര്യ സ്വത്തായതിനാല്‍  സ്കൂളിനു സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ലഭിച്ചിരുന്നില്ല ,ആയതിനാല്‍ സുബ്രായ മാസ്റ്ററുടെ യും കെ. എം .അഷറഫി ന്റെയും നേതൃത്ത്വത്തില്‍അന്നത്തെ ഹെഡ്മാസ്റ്ററായ കുഞ്ഞമ്പു പൊതുവാള്‍ ,കുഞ്ഞിരാമ,മുഹമ്മദുകുഞ്ഞി,രാമചന്ദ്രമാസ്റ്റ്ര്‍ തുടങ്ങിയ പ്രമുഖര്‍ ശ്രീ രാമചന്ദ്രരാവുവിന്റെബന്ധുക്കളുമായികൂടിയാലോചിച്ചു.അതിന്‍റെഫലമായി സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും സര്‍ക്കാരിലേക്ക് നല്‍കാനും സ്ക്കൂളിന്റെ  പേര്രാമചന്ദ്രരാവുമെമ്മോറിയല്‍ ഗവര്‍മെന്റ് യു.പി .സ്ക്കൂള്‍ എന്ന് മാറ്റാനുംതീരുമാനിച്ചു .അങ്ങനെ പള്ളിക്കര  ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള പ്രശസ്ത വിദ്യാലയമായി മാറി.


എല്‍.എസ് എസ്‌. സ്കോളര്‍ഷിപ്പ്‌

      എല്‍.എസ്‌.എസ്‌.സ്കോളര്‍ഷിപ്പ്‌ ജേതാവ് കുമാരി .ആസ്ത യ്ക്ക് സ്കൂളിന്‍റെ വക  മോമെന്ടോ പി.ടി.എപ്രസിഡണ്ട്‌ ശ്രീ.ബി.ക. നാരായണന്‍ സമ്മാനിച്ചു

സ്വാതന്ത്ര്യദിനാഘോഷം

            ആര്‍,ആര്‍.എം.ജി.യു.പി.സ്കൂള്‍ .വിവിധപരിപാടികളോടെസ്വാതന്ത്ര്യദിനം ആഘോഷിച്ചു.പഞ്ചായത്ത്‌ മെമ്പര്‍ ശ്രീമതി മാധവി,സുബ്രായമാസ്റ്റര്‍ പി.ടിഎ.പ്രസിഡണ്ട്‌ ബി.ക.നാരായണന്‍, പി.ടി.എ . വൈസ് പ്രസിഡണ്ട്‌ ശ്രീ അഷറഫ്  എന്നിവര്‍ സംബന്ധിച്ചു .റാലി, ദേശഭക്തിഗാന മത്സരം,പ്രസംഗം ,ക്വിസ് മത്സരം,പായസവിതരണം എന്നിവ നടത്തി. വിജയികള്‍ക്കുള്ള സമ്മാനദാനം ഹെഡ്മാസ്റ്റര്‍ ശ്രീ.എച്ച്.വി.അശോക്‌കുമാര്‍ നിര്‍വഹിച്ചു.

ഓണാഘോഷം


ഓണാഘോഷം

ആര്‍.ആര്‍.എം.ജി .യു.പി.സ്കൂള്‍ കീക്കാന്‍. ഓണാഘോഷം  പൂക്കളമത്സരം,കായികമല്‍സരങ്ങള്‍,നാടന്‍കളികള്‍, ഓണസദ്യ തുടങ്ങി വിവിധ പരിപാടികളോടെ നടത്തി.ബേക്കല്‍ ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ ശ്രീ രവിവര്‍മന്‍  സാര്‍ സന്നിഹിതനായിരുന്നു.മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം അദേഹം നിര്‍വഹിച്ചു.